Movies
ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതത്തിന്റെ കഥ. എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്ന് പുതിയ തുടക്കമായി മാറുന്ന നന്മകളുടെ കഥ. കുട്ടികൾ ലഹരിയുടെയും സാമൂഹിക മാധ്യമങ്ങളുടെയും അടിമകളാണെന്ന കുറ്റപ്പെടുത്തലുകൾക്കിടെ കുഞ്ഞു മനസിലെ നന്മകളുടെ കഥയുമായി എത്തുകയാണ് നിന്നോളം.
കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നിന്നോളം എന്ന് പേരിട്ടിരിക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപരിസരം മുതൽ അവതരണം വരെ പുതുമയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്ലാന്റഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ബന്ധങ്ങളുടെ ആഴവും നന്മയുമാണ് പറയുന്നത്. പത്താം ക്ലാസുകാരി ദിവ്യയും അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കളക്ടറാകാൻ ആഗ്രഹിച്ചു നടക്കുന്ന ദിവ്യയും പ്ലാന്റഷൻ തൊഴിലാളിയായ അമ്മ സുജയും അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
NRI
മേരിലാൻഡ്: കൈരളി ഓഫ് ബാൾട്ടിമോറിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് "ലൈറ്റ്സ്, കാമറ, ആക്ഷൻ' എന്ന പേരിൽ സംഘടിപ്പിച്ച യൂത്ത് മൂവി നൈറ്റ് വൻ വിജയമായി.
വിനോദത്തിനപ്പുറം യുവജനങ്ങൾക്കിടയിൽ നേതൃപാടവവും സംഘാടന മികവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൈരളി ഓഫ് ബാൾട്ടിമോർ (കെഒബി) സംഘടിപ്പിച്ച "യൂത്ത് മൂവി നൈറ്റ്' ശ്രദ്ധേയമായി.
പരിപാടിയുടെ ആശയരൂപീകരണം മുതൽ നടത്തിപ്പ് വരെ പൂർണമായും കുട്ടികളുടെ നേതൃത്വത്തിലാണ് അരങ്ങേറിയത് എന്നത് ഈ ഒത്തുചേരലിന്റെ പ്രത്യേകതയായി.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരുമായും സമപ്രായക്കാരുമായും ഇടപഴകുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനുമുള്ള ഒരു ഐസ്ബ്രേക്കർ വേദിയായി ഈ പരിപാടി മാറി.
ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുക, സമയക്രമം പാലിക്കുക, പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങി എല്ലാ മേഖലകളിലും യുവജനങ്ങൾ മികവ് പുലർത്തി. ടീം വർക്ക്, ഉത്തരവാദിത്തം, ആശയവിനിമയം എന്നിവയിൽ പ്രായോഗിക അറിവ് നേടാൻ ഇത് കുട്ടികളെ സഹായിച്ചു.
യുവജനങ്ങൾ സ്വയം മുൻകൈയെടുത്ത് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ആവേശം പകരുന്നതാണെന്ന് ചടങ്ങിൽ സംസാരിച്ച കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് ലെൻജി ജേക്കബ് അഭിപ്രായപ്പെട്ടു.
സംഘടന വിഭാവനം ചെയ്ത "റേസ് ടു 75 അവേഴ്സ്' എന്ന ആശയത്തിന്റെ പ്രായോഗികമായ തുടക്കമാണിതെന്നും സേവനവും നേതൃത്വവും സമന്വയിപ്പിച്ച് യുവതലമുറയെ ശാക്തീകരിക്കുന്നതിന്റെ ഉദാഹരണമാണ് ഈ മൂവി നൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ഇന്റേൺഷിപ്പ് അവസരങ്ങളെക്കുറിച്ച് കൈരളി ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയർമാൻ, കെവിൻ ജോൺസൺ യുവജനങ്ങളോട് സംസാരിച്ചു.
NRI
ഹൂസ്റ്റൺ: സൈന യൂട്യൂബ് ചാനലിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ദൂരം ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ വിമൽ കുമാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗവുമായി വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുന്നു.
സമ്പത്തും നിരവധി ബന്ധുക്കളും ചുറ്റപ്പെട്ടിട്ടും സ്വയം അഗാധമായി ഏകാന്തത അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് പൂര്ണമായും അമേരിക്കയില് ചിത്രീകരിച്ച ഹ്രസ്വചിത്രമായ ദൂരം-2.
District News
കാഞ്ഞങ്ങാട്: കാസര്ഗോഡ് സിനിമ അസോസിയേഷനും ബിഗ്മാള് റസിഡന്സിയും ചേര്ന്നൊരുക്കിയ ഷാജി എന്. കരുണ് സംസ്ഥാന ഷോര്ട്ട് ഫിലിം ഫെസ്റ്റ് സംവിധായകന് രാജസേനന് ഉദ്ഘാടനം ചെയ്തു. ഖാലിദ് സി. പാലക്കി അധ്യക്ഷത വഹിച്ചു.
സിനിമാതാരം സിബി തോമസ് വിശിഷ്ടാതിഥിയായിരുന്നു. എ.വി. സുരേഷ്ബാബു, ഷാന്, സ്റ്റെനി ജോയി, മാനുവല് കുറിച്ചിത്താനം, ഐശ്വര്യ കുമാരന്, പ്രസാദ് യാദവ്, സുമേഷ് നാരായണന്, വിനോദ് കണ്ണോല് എന്നിവര് പ്രസംഗിച്ചു. രഞ്ജിരാജ് കരിന്തളം സ്വാഗതവും നിഷാന്ത് തലയടുക്കം നന്ദിയും പറഞ്ഞു. ദി ഷോ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
District News
പാലാ: ലഹരിക്കെതിരേ എക്സൈസ് വിഭാഗം നിര്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പാലായില് പൂര്ത്തിയായി. കാര്ത്തിക പറവൂര്, സ്മിത ഇടുക്കി, വിജയന് ചിറ്റടി, പ്രശാന്ത് പാലാ, സാംജി പഴേപറമ്പില്, പയസ് തീക്കോയി, കെ.കെ. ദിവാകരന് നായര്. റോയി ഇടുക്കി, എമില് മന്ജേഷ്, ജോമോന് മന്ജേഷ് തുടങ്ങിയവര് അഭിനേതാക്കളാണ്.
വിമല് ഇടുക്കിയാണ് കഥയും സംവിധാനവും. ഹ്രസ്വചിത്രത്തിലെ പ്രധാന വേഷം അഭിനയിച്ചിരിക്കുന്നതും വിമല് ഇടുക്കിയാണ്. കാമറ ചെയ്തിരിക്കുന്നത് കുമാര് എരുമേലിയാണ്. സങ്കേതികസഹായം സിജി ജോസ്, കലാ സംവിധാനം ഇ.സി. വള്ളിച്ചിറ. ഡിസംബറില് ഹ്രസ്വചിത്രം പ്രദര്ശനത്തിനെത്തു
Movies
സർഗ, സുദേവ് ഘോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ.മനോജ് കോലോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് എ നൈഫ് ഇൻ ദി മൂൺ ലൈറ്റ്.
പോക്സോ അതിജീവിത അവന്തികയുടെ ജീവിതമുന്നേറ്റത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളിൽ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ നേടുകയും പതിനെട്ടോളം രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പെഷവാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ( മികച്ച നടി, മികച്ച നവാഗത സംവിധായകനും സിനിമയും), ഇൻഡോ ദുബായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മികച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം, മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം, മികച്ച നവാഗത സംവിധായകൻ), സൗത്ത് ഫിലിം & ആർട്സ് അക്കാദമി ഫെസ്റ്റിവൽ-ചിലി (സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രം, മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഓഡിയൻസ് അവാർഡ്, മികച്ച നടി, മികച്ച എഡിറ്റർ, മികച്ച തിരക്കഥ, മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പ്രത്യേക പരാമർശം ), ഗ്ലോബൽ ഇൻഡി ഫിലിം മേക്കർ അവാർഡ് -യു.കെ( മികച്ച സിനിമക്കുള്ള സിൽവർ അവാർഡ്), ഇന്ത്യൻ മൂവി അവാർഡ്സ് - കൊൽക്കത്ത( മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം), പോർച്ചുഗൽ ഇൻഡീ ഫിലിം ഫെസ്റ്റിവൽ -പോർച്ചുഗൽ (മികച്ച നടി ), ബ്രിഡ്ജ് ഫിലിം ഫെസ്റ്റിവൽ- കാനഡ (മികച്ച നടി, മികച്ച ഫോറിൻ ലാംഗ്വേജ് സിനിമ), ഗ്രേറ്റ് മെസേജ് ഫിലിം ഫെസ്റ്റിവൽ- പൂനെ (മികച്ച നവാഗത സംവിധായകൻ) എന്നിവയാണ് ലഭിച്ച പ്രധാന അംഗീകാരങ്ങൾ.
ഹിഡൻ കളേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ദീപു ദാമോദർ നിർവഹിക്കുന്നു. എഡിറ്റിംഗ്-രതിൻ രാധാകൃഷ്ണൻ, സംഗീതം- പ്രമോദ് ഭാസ്കർ, സൗണ്ട് ഡിസൈൻ-വൈശാഖ് ശോഭൻ, സിങ്ക് സൗണ്ട്-വിഷ്ണു പ്രമോദ്, സൗണ്ട് മിക്സിംഗ്-ബിജു പി. ജോസ്, മ്യൂസിക് പ്രൊഡക്ഷൻ-നിഹിൽ ജിമ്മി, കളറിസ്റ്റ്-പ്രഹ്ലാദ് പുത്തഞ്ചേരി, സൗണ്ട് മിക്സിംഗ്, മ്യൂസിക് പ്രൊഡക്ഷൻ-ലാൽ സ്റ്റുഡിയോ കൊച്ചി, എൻഎച്ച് ക്യു കൊച്ചി.
ഒക്ടോബർ 26 ന് ബജറ്റ് ലാബ് ഷോർട്ട്സ് എന്ന യൂട്യൂബ് ചാനലിലും തുടർന്ന് കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി-സ്പേസിലും സിനിമ റിലീസ് ചെയ്യും. പി ആർ ഒ- എ.എസ്. ദിനേശ്.